റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 28 മു​ത​ൽ
Friday, November 25, 2022 12:17 AM IST
പ​റ​വൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം 28 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ മൂ​ത്ത​കു​ന്നം എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും. ര​ജി​സ്‌​ട്രേ​ഷ​ൻ 27നു 11​ന് ആ​രം​ഭി​ക്കും.  28ന് ​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ. 29ന് ​ഒ​ന്പ​തി​നു ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം.15 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം.
ലോ​ഗോ പ്ര​കാ​ശ​നം ഇ​ന്നു 12ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് നി​ർ​വ​ഹി​ക്കും. ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ ലോ​ഗോ​യി​ൽ നി​ന്നാ​ണു ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 26ന് ​തു​ട​ങ്ങാ​നി​രു​ന്ന ക​ലോ​ത്സ​വം  ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ 28ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.