ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് ഇ​ന്ന്
Saturday, October 8, 2022 12:09 AM IST
കൊ​ച്ചി: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ കൊ​ച്ചി​യു​ടെ മാ​റ്റു​കൂ​ട്ടു​ന്ന ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന് (സി​ബി​എ​ല്‍) മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. ന​ഗ​ര​ത്തെ വള്ളം​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ലേ​ക്കു​യ​ര്‍​ത്തു​ന്ന ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യ ചു​ണ്ട​ന്മാ​രും പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ ക​ഥ​ക​ളു​മാ​യി ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളും കൊ​ച്ചി കാ​യ​ലി​ല്‍ എ​ത്തി. മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉച്ച​കഴിഞ്ഞ്് ര​ണ്ടി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍​വ​ഹി​ക്കും.
ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ മാ​തൃ​ക​യി​ല്‍ ന​ട​ത്തു​ന്ന സി​ബി​എ​ലിന്‍റെ ര​ണ്ടാം സീ​സ​ണി​ലെ അ​ഞ്ചാം മ​ത്സ​ര​മാ​ണ് എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. സി​ബി​എ​ല്ലി​ന്‍റെ ഭാ​ഗ​മാ​യ ചു​ണ്ട​ന്‍ വ​ള​ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​നൊ​പ്പം പ്രാ​ദേ​ശി​ക വ​ള്ളം​ക​ളി​യും നാ​വി​ക​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​കും.
ഒ​ന്പ​ത് ചു​ണ്ട​ന്‍ വ​ള​ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​ല്‍ അ​ണി​നി​ര​ക്കും. ഈ ​വ​ര്‍​ഷ​ത്തെ നെ​ഹ്‌​റു ട്രോ​ഫി ജേ​താ​ക്ക​ളാ​യ മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ ചു​ണ്ട​ന്‍ കൂ​ടാ​തെ ന​ടു​ഭാ​ഗം, വീ​യ​പു​രം, ച​മ്പ​ക്കു​ളം, കാ​രി​ച്ചാ​ല്‍, ആ​യാ​പ​റ​മ്പ് പാ​ണ്ടി, സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത്, ദേ​വാ​സ്, പാ​യി​പ്പാ​ട് എ​ന്നി​വ​യാ​ണ് സി​ബി​എ​ല്ലി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളാ​യ പു​ത്ത​ന്‍ പ​റ​മ്പ​ന്‍, പൊ​ഞ്ഞ​ന​ത്ത​മ്മ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ന​മ്പ​ര്‍ 1, താ​ണി​യ​ന്‍, സെ​ന്‍റ് ആ​ന്‍റ​ണി, ശ​ര​വ​ണ​ന്‍, വ​ലി​യ പ​ണ്ഡി​ത​ന്‍, തി​രു​ത്തി​പ്പു​റം, ഹ​നു​മാ​ന്‍ ന​മ്പ​ര്‍ 1 എ​ന്നി​വ​യും മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ക്കും. മ​റൈ​ന്‍​ഡ്രൈ​വി​ന​ടു​ത്തു​ള്ള അ​ബാ​ദ് ഫ്‌​ളാ​റ്റി​നു സ​മീ​പ​ത്തെ ഫി​ഷ​റീ​സ് ഓ​ഫീ​സി​ന് മു​ന്പി​ൽ നി​ന്നു​മാ​രം​ഭി​ക്കു​ന്ന മ​ത്സ​രം ര​ണ്ടാം മ​ഴ​വി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തു സ​മാ​പി​ക്കും. ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള മൂ​ന്ന് ട്രാ​ക്കു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം നാ​വി​ക സേ​ന​യു​ടെ ബാ​ൻ​ഡ്മേ​ള​വും ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ മാ​സ് ഡ്രി​ല്ലും ഉ​ണ്ടാ​കും. വാ​ട്ട​ര്‍ സ്‌​കീ​യിം​ഗ് പോ​ലു​ള്ള അ​ഭ്യാ​സ മു​റ​ക​ളാ​ണ് നാ​വി​ക സേ​ന ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ (ഡി​ടി​പി​സി) സം​ഘ​ടി​പ്പി​ക്കു​ന്ന 75 ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
ഹൈ​ബി ഈ​ഡ​ന്‍ എം​പി, കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍ കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ജെ. മാ​ക്‌​സി, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഉ​മ തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.