ല​യ​ൺ​സ് ക്ല​ബ് കോ​ഫി വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു
Sunday, October 2, 2022 12:12 AM IST
കോ​ത​മം​ഗ​ലം: ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് 318 സി​യും കോ​ത​മം​ഗ​ലം ഗ്രേ​റ്റ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് (ധ​ർ​മ​ഗി​രി) ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സ​ഹാ​യ​മാ​യി കോ​ഫി വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു. കാ​പ്പി പൊ​ടി​യും പ​ഞ്ച​സാ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക്ല​ബ് സൗ​ജ​ന്യ​മാ​യി ന​ൽ​കും. കാ​പ്പി വി​റ്റ് കി​ട്ടു​ന്ന തു​ക കു​ടും​ബ​ത്തി​ന് ഉ​പ​ക​രി​ക്കും വി​ധ​മാ​ണ് പ​ദ്ധ​തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​സ​ഫ് മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ, പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ്, അ​നി മ​നോ​ജ്, ബേ​ബി മാ​ത്യു, ജോ​സ് മം​ഗ​ളി, മാ​ത്യു ജോ​സ​ഫ്, ബി​മ​ൽ​നാ​ഥ്, ബോ​ബി പോ​ൾ, ക്ല​ബ് പ്ര​സി​ഡ​ന്‍റും സോ​ണ്‍ ചെ​യ​ർ​മാ​നു​മാ​യ കെ.​സി. മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​ന്ന് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ല​യ​ണ്‍​സ് പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.