‘വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം: അ​ധ്യാ​പ​ക​രു​ം ര​ക്ഷി​താ​ക്ക​ളു​ം ഇ​ട​പെ​ട​ണം’
Sunday, October 2, 2022 12:12 AM IST
കോ​ല​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ഹ്യ ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​താ​ക്കാ​ൻ അ​ധ്യാ​പ​ക​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​യു​ക്ത ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ പ​റ​ഞ്ഞു.

പൂ​തൃ​ക്ക ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ജീ​വാ​മൃ​തം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹി​ത ടീ​ച്ച​റു​ടെ ര​ണ്ടാ​മ​ത് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ്സി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​മ്മ രാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ ആ​ൻ സി. ​ചെ​റി​യാ​ൻ, പ്ര​ധാ​നാ​ഥ്യാ​പി​ക മി​നി പി. ​ജേ​ക്ക​ബ്, വെ​ൽ​ഫ​യ​ർ ചെ​യ​ർ​മാ​ൻ പി.​കെ. ശ്രീ​കാ​ന്ത് എം.​കെ. ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.