സ​ന്യാ​സ​സ​മൂ​ഹ​വും വ​യോ​ജ​ന​സം​ഘാം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്നു; ആ​ദ​രം നാ​ളെ
Sunday, October 2, 2022 12:10 AM IST
ആ​ലു​വ: ലോ​ക വ​യോ​ജ​ന​ദി​നം, കേ​ര​ള​ത്തി​ൽ അ​ഗ​തി​ശു​ശ്രൂ​ഷ​ക്കു തു​ട​ക്കം കു​റി​ച്ച ധ​ന്യ​ൻ വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി അ​ച്ച​ന്‍റെ 93-ാമ​ത് ച​ര​മ​വാ​ർ​ഷി​കം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ആ​ദ​രം എ​ന്ന പേ​രി​ൽ ആ​ലു​വ മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ൽ സ​ന്യാ​സ​സ​മൂ​ഹ​വും വ​യോ​ജ​ന സം​ഘാം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്നു.

നാ​ളെ രാ​വി​ലെ 10നു ​ബെ​ന്നി ബെ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​താ​രം അ​മ​ലാ പോ​ൾ മു​ഖ്യാ​തി​ഥി​യാ​കും. അ​ഡ്വ. ജെ​ബി മേ​ത്ത​ർ എം​പി, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, ആ​ലു​വ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, എ​സ്ഡി ​സൂ​പ്പ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ലി​സ് ഗ്രെ​യ്‌​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സി​ന്‍റെ 16 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​പ്പ​ച്ച​ന​മ്മ​ച്ചി​മാ​രും മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​രും ആ​ലു​വ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​യോ​ജ​ന സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളുമുൾ​പ്പെ​ടെ 600ഓ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. സെ​ന്‍റ് മേ​രീ​സ് പ്രോ​വി​ൻ​സി​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​മാ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സു​ഹൃ​ത് സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.