മെ​ട്രോ സ്റ്റേ​ഷ​നി​ലെ ഗാ​ന്ധി പ്ര​തി​മ അ​നാ​ഛാ​ദ​നം ചെ​യ്തു
Sunday, October 2, 2022 12:10 AM IST
കൊ​ച്ചി: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി എം​ജി റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​നാ​ഛാ​ദ​നം ചെ​യ്തു. കെ​എം​ആ​ര്‍​എ​ല്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റം​സ് ഡി.​കെ. സി​ന്‍​ഹ, ഡ​യ​റ​ക്ട​ര്‍ പ്രോ​ജ​ക്ട്‌​സ് ഡോ. ​എം.​പി. രാം​ന​വാ​സ് വ​യോ​ജ​ന ദി​ന​ത്തി​ല്‍ ആ​ദ്യ മെ​ട്രോ യാ​ത്ര​യ്‌​ക്കെ​ത്തി​യ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യി​ല്‍ നി​ന്നു​ള്ള 150 വ​യോ​ധി​ക​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.
ചെ​ട്ടി​യാ​കു​ന്നേ​ല്‍ ഗ്രൂ​പ്പാ​ണ് പ്ര​തി​മ​യു​ടെ നി​ര്‍​മാ​ണ ചെ​ല​വ് വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഐ​സോ റെ​സി​ന്‍ ഫൈ​ബ​ര്‍ ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പ്ര​തി​മ​യു​ടെ ഉ​യ​രം 4.5 അ​ടി​യാ​ണ്. സ്തൂ​പ​ത്തി​ന് അ​ഞ്ച​ടി​യാ​ണ് ഉ​യ​രം. മൂ​ന്നുമാ​സം കൊ​ണ്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്. കേ​ര​ള ഗ്രാ​മ​വി​ക​സ​ന സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ചെ​ട്ടി​യാ​കു​ന്നേ​ല്‍ ഗ്രൂ​പ്പ് മേ​ധാ​വി സാ​ന്‍റി അ​ഗ​സ്റ്റി​ന്‍, കേ​ര​ള ഗ്രാ​മ​വി​ക​സ​ന സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ സു​ഭാ​ഷ്, എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ.​ മാ​ര്‍​ട്ടി​ന്‍ അ​ഴി​ക്ക​ക​ത്ത്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ സോ​ണ​ല്‍ ഹെ​ഡ് ശ്രീ​ജി​ത്ത് കൊ​ട്ടാ​ര​ത്തി​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.