ല​ഹ​രി​ക്കെ​തി​രെ "അ​മ്മ വി​ള​ക്ക്'
Sunday, October 2, 2022 12:10 AM IST
കൊ​ച്ചി: വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഭീ​ക​ര​ത​ക്കെ​തി​രെ വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ​രി​വ​ട്ടം സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി​യി​ലെ വു​മ​ൺ വെ​ൽ​ഫ​യ​ർ സ​ർ​വീ​സ​സ് ന​ട​ത്തി​യ അ​മ്മ വി​ള​ക്ക് പ്രോ​ഗ്രാം ഫാ. ​ജോ​ൺ പൈ​നു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി​ക്ക് മു​ന്നി​ൽ അ​ണി​നി​ര​ന്ന അ​മ്മ​മാ​ർ ല​ഹ​രി​ക്കെതി​രെ ദീ​പം തെ​ളി​ച്ചു. വു​മ​ൺ വെ​ൽ​ഫ​യ​ർ സ​ർവീസ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ഡ്വ. ചാ​ർ​ളി പോ​ൾ ക്ലാ​സ് ന​യി​ച്ചു.ഫാ.​ജോ​ബി​ഷ് പാ​ണ്ടി​യാ​മാ​ക്കി​ൽ , പാ​ലാ​രി​വ​ട്ടം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം അ​ഷ​റ​ഫ്, "യോ​ദ്ധാ​വ് " ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ ബാ​ബു ജോ​ൺ , മ​ദ​ർ സി​സ്റ്റ​ർ ആ​നീ​സ് , ട്ര​സ്റ്റി ആ​ന്‍റണി പു​ത്ത​ന​ങ്ങാ​ടി , ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞ​മ്മ ത​ങ്ക​ച്ച​ൻ , റോ​സി​ല​ന്‍റ് ആ​ന്‍റ​ണി, ത്രേ​സ്യാ​മ്മ പോ​ൾ , ഓ​മ​ന സെ​ബാ​സ്റ്റ്യ​ൻ, ലിം​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.