തീ​ര​ദേ​ശ ഹൈ​വേ അ​ലൈ​ന്‍​മെ​ന്‍റി​ല്‍ ധാ​ര​ണ
Sunday, October 2, 2022 12:10 AM IST
കൊ​ച്ചി: തീ​ര​ദേ​ശ ഹൈ​വേ​യു​ടെ വൈ​പ്പി​ന്‍ മേ​ഖ​ല​യി​ലെ അ​ലൈ​ന്‍​മെ​ന്‍റ് സം​ബ​ന്ധി​ച്ച് സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന​തി​നും ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​നും കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് (കെആ​ര്‍എ​ഫ്ബി) സം​ഘം നി​ശ്ചി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ധാ​ര​ണ പ്ര​കാ​ര​മു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് ഉ​ട​ന്‍ അം​ഗീ​കാ​ര​ത്തി​നു സ​മ​ര്‍​പ്പി​ക്കും.

കാ​ള​മു​ക്ക് എ​ല്‍​എ​ന്‍​ജി ജം​ഗ്ഷ​ന്‍, മു​ന​മ്പം പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ്രോ​ച്ച് റോ​ഡി​നു പു​തി​യ സ​ര്‍​വേ പ്ര​കാ​ര​മു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് ത​ന്നെ നി​ര്‍​ദേശി​ക്കു​മെ​ന്ന് കെആ​ര്‍എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യ്ക്കു​ശേ​ഷം എം​എ​ല്‍​എ​ പ​റ​ഞ്ഞു. തീ​ര​ദേ​ശ ഹൈ​വേ​യ്ക്ക് 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ എ​ല്‍​എ​ന്‍​ജി ജം​ഗ്ഷ​ന്‍, മു​ന​മ്പം പാ​ലം അ​പ്രോ​ച്ച് റോ​ഡു​ക​ള്‍​ക്ക് പ​ഴ​യ സ​ര്‍​വേ അ​നു​സ​രി​ച്ചു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് അ​വ​ലം​ബി​ച്ചാ​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത മാ​ത്ര​മെ ല​ഭ്യ​മാ​കൂ. അ​തു​കൊ​ണ്ടാ​ണ് പു​തി​യ സ​ര്‍​വേ പ്ര​കാ​ര​മു​ള്ള അ​ലൈ​ന്‍​മെ​ന്‍റ് അ​നി​വാ​ര്യ​മാ​കു​ന്ന​തെ​ന്ന് എം​എ​ല്‍​എ വി​ശ​ദീ​ക​രി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ബി​ന്ദു പ​ര​മേ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ കെ.​എം. ശി​ല്പ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.