ക​രാ​ട്ടെ ദേ​ശീയ ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Sunday, October 2, 2022 12:09 AM IST
കാ​ല​ടി: സിഐസിഎ​സ്ഇ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ന്ന ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‌ അ​ഭി​മാ​ന​മാ​യി ജ്ഞ​നോ​ദ​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ. 20 കി​ലോ​ഗ്രാ​മി​ൽ താ​ഴെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ന്‍റോ​ൺ സെ​ബാ​സ്റ്റ്യ​ൻ കേ​ര​ള​ത്തി​ന്‌ വേ​ണ്ടി ആ​ദ്യ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. 40-45 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാം​സ​ൺ തോ​മ​സ് വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. 55-60 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ മാ​സ്റ്റ​ർ മാ​സ്റ്റ​ർ ജെ​സ്ഫി​ൻ ജി​നോ​യ് മ​ത്സ​രി​ച്ചു. കേ​ര​ള​ത്തി​നു ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​ങ്ങ​ൾ​ക്കാ​യി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ തെ​രേ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജ​യ റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ തെ​രെ​സ്, പിടിഎ ​പ്ര​സി​ഡന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, അ​ധ്യാ​പ​ക പ്ര​തി​നി​ധി വി.​ആ​ർ. ര​മ്യ, ക്രി​സ്റ്റ ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രാ​ട്ടെ മാ​സ്റ്റ​ർ മാ​ർ​ട്ടി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മ​റ്റു കോ​ച്ചിം​ഗ് ടീം ​അം​ഗ​ങ്ങ​ളെ​യും പ്രേ​ത്യേ​കം അ​നു​മോ​ദി​ച്ചു.