സാ​ക്ഷ​ര​താ ഏ​ക​ദി​ന സ​ർ​വേ
Sunday, October 2, 2022 12:08 AM IST
ആ​ലു​വ: നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്നു മു​ത​ൽ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ ഏ​ക​ദി​ന സ​ർ​വേ ന​ട​ത്തും. സ​ർ​വേ ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ന്പ​തി​ന് ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ര​ക്ഷ​ര​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​നാ​യി വാ​ർ​ഡ് ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ക്കും. വാ​ർ​ഡ്ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രെ​യും നി​യോ​ഗി​ക്കും. പ​ത്ത് പ​ഠി​താ​ക്ക​ൾ​ക്ക് ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്ന നി​ല​യി​ലാ​യി​രി​ക്കും പ​ഠ​നം.