അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, October 2, 2022 12:07 AM IST
ഏ​ലൂ​ർ: മ​ദ്യ​ര​ഹി​ത ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​തി​ന് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ഞു​മ്മ​ൽ മു​ല്ല​ശേ​രി സാ​ജു(46), ഇ​രു​മ്പ​നം ഭാ​സ്ക​ര​ൻ കോ​ള​നി​യി​ൽ ചേ​രി​മ​ണ്ണി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ(67) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ഞ്ഞു​മ്മ​ൽ ഭാ​ഗ​ത്ത് വ​രാ​പ്പു​ഴ റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സാ​ജു​വി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 80 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

തൃ​പ്പൂ​ണി​ത്തു​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ ഹി​ൽ​പാ​ല​സ് സി​ഐ വി. ​ഗോ​പ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​റു ലി​റ്റ​ർ മ​ദ്യം ഇ​യാ​ളു​ടെ അ​ര​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.