ടൈൽ വിരിക്കൽ ചടങ്ങുതീർക്കലായി; പാഴ്‌വേലയ്ക്ക് അല്പായുസ്
Saturday, October 1, 2022 12:24 AM IST
ക​രു​മാ​ലൂ​ർ: ആ​ലു​വ -പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ ക​രു​മാ​ലൂ​ർ മ​ന​യ്ക്ക​പ്പ​ടി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​ക്കു മു​ന്നി​ലെ കു​ഴി​യി​ൽ വി​രി​ച്ച ടൈ​ൽ വി​രി​ച്ച​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ത​ക​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ടൈ​ലു​ക​ൾ കൊ​ണ്ട് കു​ഴി​യ​ട​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ത​ക​രു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വ​ലി​യ കു​ഴി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ശു​ദ്ധ​ജ​ല വി​ത​ര​ണ​ക്കു​ഴ​ൽ പൊ​ട്ടി​യ ഭാ​ഗ​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്. താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​ഴി വ​ലു​താ​യി. റോ​ഡി​ലെ കു​ഴി കൃ​ത്യ​മാ​യി മൂ​ടാ​തെ റി​ബ​ൺ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജി​യു​മാ​യ ര​ഞ്ജി​ത്ത് കൃ​ഷ്ണ​നും പ​റ​വൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ചാ​മ​ക്കാ​ട​നും ചേ​ർ​ന്ന് പ്ര​ശ്നം പ​റ​വൂ​ർ ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും കു​ഴി ഉ​ണ്ടാ​യ സ്ഥ​ല​ത്ത് ടൈ​ൽ പാ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ടൈ​ൽ പാ​കി​യ ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​യ​തോ​ടെ ടൈ​ൽ പാ​കി​യ റോ​ഡി​ന്‍റെ വ​ശം വീ​ണ്ടും ത​ക​രു​ക​യാ​യി​രു​ന്നു. പാ​കി​യ ടൈ​ലു​ക​ൾ റോ​ഡി​ൽ നി​ന്നും മാ​റി പൊ​ങ്ങി നി​ല്കു​ന്ന നി​ല​യി​ലാ​ണ്. ചി​ല​ത് റോ​ഡി​ൽ തെ​റി​ച്ച് കി​ട​ക്കു​ന്ന​ത് മൂ​ലം രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ടം പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മാം​വി​ധം പാ​കി ടൈ​ലു​ക​ൾ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.