അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈൻ വഴി നടത്തി. റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോവിഡ് കാലഘട്ടത്തിൽ മികച്ച സേവനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ആദരിച്ചു
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ഷിജി ജോയി, മേരി ആന്റണി, ജിജോ പോൾ, റാണി പോളി, രനിത ഷാബു, കെ.പി. അയ്യപ്പൻ, ജോണി മൈപ്പാൻ, ടോണി പറപ്പിള്ളി, റോസി പോൾ, മേരി പൈലി, ജോളി ജോർജ്, റോസിലി മൈക്കിൾ, ജിഷ സുനിൽ കുമാർ, ഷാജു വി. തെക്കേക്കര, സി.പി. സെബാസ്റ്റ്യൻ, കെ.പി. അനീഷ്, കെ.പി. പോളി, കെ.കെ. ഗോപി. മാസ്റ്റർ, ഡോ. ശ്രീദേവി, എം.വി. സാബു, ശാന്താദേവി എന്നിവർ പ്രസംഗിച്ചു.