റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി
Saturday, October 1, 2022 12:21 AM IST
കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴ് ബൈ​പ്പാ​സി​നേ​യും മ​ല​യി​ൻ​കീ​ഴ് തൃ​ക്കാ​രി​യൂ​ർ റോ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. പ​ഴ​യ കാ​ള​വ​യ​ലി​നു ചേ​ർ​ന്ന് പോ​കു​ന്ന റോ​ഡി​ന് ദൈ​ർ​ഘ്യം അ​ര കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്.
കു​ഴി​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​ൽ തോ​ടാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്. സാ​ന്ത്വ​നം സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ലേ​യും മ​റ്റ് സ്കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളു​മാ​യി ബ​സു​ക​ളും ഇ​തി​ലെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ചെ​റു​തും​വ​ലു​തു​മാ​യ നൂ​റി​ലേ​റെ കു​ഴി​ക​ളാ​ണ് റോ​ഡി​ലു​ള്ള​ത്. റോ​ഡ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ത്ര​യും വേ​ഗം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.