പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്
Saturday, October 1, 2022 12:21 AM IST
കോ​ത​മം​ഗ​ലം: എം​എ​ൽ​എ​യു​ടെ ‘അ​രു​ത് വൈ​ക​രു​ത്’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം മാ​ർ ത്തോ​മ്മ ചെ​റി​യ പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ൾ സ​ന്പൂ​ർ​ണ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സി​നു​ലാ​ൽ നി​ർ​വ​ഹി​ച്ചു. പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ പ​ള്ളി​യും പ​രി​സ​ര​വും പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ഹ​രി​ത കേ​ര​ളാ മി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ, എം​ബി​റ്റ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ് എ​ൻ​എ​സ്എ​സ് ടീം, ​ന​ഗ​ര​സ​ഭ​യി​ലെ​യും നെ​ല്ലി​ക്കു​ഴി, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ന്ന് മു​ത​ൽ പെ​രു​ന്നാ​ൾ തീ​രും വ​രെ സ​ന്ന​ദ്ധ​സേ​നാം​ഗ​ങ്ങ​ൾ ക​ർ​മ​രം​ഗ​ത്ത് ഉ​ണ്ടാ​കും. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ നേ​രി​ടേ​ണ്ടി വ​രും. മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും പോ​ലീ​സ് സേ​ന​യു​ടെ​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​രു​ത്തു​വ​യ​ലി​ൽ, എ.​ജി ജോ​ർ​ജ്, കെ.​എ. നൗ​ഷാ​ദ്, ത​ഹ​സീ​ൽ​ദാ​ർ റെ​യി​ച്ച​ൽ കെ. ​വ​റു​ഗീ​സ്, ഐ.​വി. രാ​ജീ​വ്, ബെ​ന്നി ആ​ർ​ട്ട്‌​ലൈ​ൻ, സേ​വി ഇ​ല​ഞ്ഞി​ക്ക​ൽ, എ​ൽ​ദോ​സ് ചേ​ലാ​ട്ട്, ബേ​ബി ചു​ണ്ടാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.