ബി വോക്: പ​ത്തി​ൽ ഒ​ന്പ​ത് റാ​ങ്കു​ക​ളു​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്
Saturday, October 1, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ : മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​മാ​യി മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ്.
ബി​ വോ​ക് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ ആ​ദ്യ പ​ത്ത് റാ​ങ്കു​ക​ളി​ൽ ഒ​ന്പ​ത് റാ​ങ്കും കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി.
പ​ത്മ​പ്രി​യ എം. ​വി​നോ​ദ് (ഒ​ന്ന്), ദേ​വി​ക ഉ​ണ്ണി (ര​ണ്ട്), നി​ഥു​ന ദാ​സ് (മൂ​ന്ന്), ഏ​യ്ഞ്ച​ൽ ടോം (​നാ​ല്), പി.​ബി. അ​ക്ഷ​യ (അ​ഞ്ച്), കെ.​പി. റോ​സ് മേ​രി (ഏ​ഴ്), കെ.​എ​ൻ. ഐ​ഷാ മി​ർ​സ (എ​ട്ട്), ബേ​സി​ൽ റെ​ജി (ഒ​ൻ​പ​ത്), അ​ല​ൻ ജോ​ളി (പ​ത്ത്) എ​ന്നി​വ​രാ​ണ് റാ​ങ്ക് ജേ​താ​ക്ക​ൾ.
ബി. ​വോ​ക് റാ​ങ്ക് ഉ​ൾ​പ്പെ​ടെ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2022 ബി​രു​ദ പ​രീ​ക്ഷ​യി​ൽ 48 റാ​ങ്ക് ല​ഭി​ച്ച് റി​ക്കാ​ർ​ഡ് തി​ള​ക്ക​ത്തി​ലാ​ണ് നി​ർ​മ​ല കോ​ള​ജ്.
റാ​ങ്ക് ജേ​താ​ക്ക​ളെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എ.​ജെ. ഇ​മ്മാ​നു​വ​ൽ, കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് അ​നു​മോ​ദി​ച്ചു.