പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ പ്രീ ​പ്രൈ​മ​റി ന​വീ​ക​ര​ണ പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം
Saturday, October 1, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​യി​പ്ര ഗ​വ. യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്ന വ​ർ​ണ​ക്കൂ​ടാ​രം മാ​തൃ​ക പ്രീ ​പ്രൈ​മ​റി ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. പ​ത്തു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ൽ ഉ​പ​ജി​ല്ല​യി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക വി​ദ്യാ​ല​യ​മാ​ണ് പാ​യി​പ്ര ഗ​വ.​യു​പി സ്കൂ​ൾ.
കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക്, ആ​ക്ടി​വി​റ്റി റൂം, ​ആ​ക്ടിം​ഗ് കോ​ർ​ണ​ർ, ഡ്രോ​യിം​ഗ് കോ​ർ​ണ​ർ, മ്യൂ​സി​ക് കോ​ർ​ണ​ർ, റീ​ഡിം​ഗ് കോ​ർ​ണ​ർ, മാ​ത്‌​സ് കോ​ർ​ണ​ർ, സ​യ​ൻ​സ് കോ​ർ​ണ​ർ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്. വാ​ർ​ഡം​ഗം ജ​യ​ശ്രീ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​പി​സി ആ​നി ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി. വി​ന​യ​ൻ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​സീ​മ സു​നി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ. റ​ഹീ​മ ബീ​വി, ഡിം​പി​ൾ പൗ​ലോ​സ്, പി.​ഇ. നൗ​ഷാ​ദ്, എ.​കെ. പ്ര​സാ​ദ്, ഷാ​ജ​ഹാ​ൻ പേ​ണ്ടാ​ണം, ഷെ​മീ​ന ഷ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.