ക്ഷീ​ര​ക​ർ​ഷ​ക​ൻ പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ
Friday, September 30, 2022 10:22 PM IST
ചോ​റ്റാ​നി​ക്ക​ര: ക്ഷീ​ര​ക​ർ​ഷ​ക​നെ പാ​ട​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചോ​റ്റാ​നി​ക്ക​ര അ​യ്യ​ങ്കു​ഴി​പാ​ട​ത്ത് ഓ​ടി​പ്പാ​ട്ട് കു​ഞ്ഞ​ന്‍റെ മ​ക​ൻ ഒ.​കെ. സു​രേ​ഷ് (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​ന​ടു​ത്തു​ള്ള മ​ന​യ്ക്ക​ത്താ​ഴം പാ​ട​ത്ത് പു​ല്ല​രി​യാ​ൻ പോ​യ സു​രേ​ഷ് ഉ​ച്ച​യാ​യി​ട്ടും തി​രി​കെ എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ സ​ഹോ​ദ​ര​ൻ അ​ന്വേ​ഷി​ച്ച് പാ​ട​ത്ത് എ​ത്തി​യ​പ്പോ​ൾ സു​രേ​ഷി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് എ​രു​വേ​ലി ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ഗൗ​തം, ഗൗ​രി. ചോ​റ്റാ​നി​ക്ക​ര ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ബോ​ർ​ഡ് മെ​ന്പ​റാ​ണ്.