കോലഞ്ചേരി: വടവുകോട് ബ്ലോക്ക് ക്ഷീരസംഗമം ഐരാപുരം എസ്എൻഡിപി ഹാളിൽ ബ്ലോക്ക് വൈസ് പ്രസിഡനന്റ് അനു അച്ചുവിന്റെ അധ്യക്ഷതയിൽ കുന്നത്തുനാട് എംഎൽഎ അഡ്വ. പി.വി ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. മികച്ച ക്ഷീരകർഷകൻ, ക്ഷീര സഹകരണ സംഘത്തിനുള്ള ട്രോഫി, ആതിഥേയ സംഘത്തിനുള്ള ട്രോഫി, മികച്ച വനിതാ കർഷക തുടങ്ങിയവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ പി.പി ബിന്ദുമോൻ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ, ബ്ലോക്ക് മെമ്പർമാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, ഷൈജ റെജി, ബേബി വർഗീസ്, രാജമ്മ രാജൻ, ഓമന, ബിഡിഒ എസ്. ജ്യോതികുമാർ എന്നിവർ പ്രസംഗിച്ചു.