ക​രു​ത​ലാ​യ് നാം, ​കാ​വ​ലാ​യി ന​ഗ​രം പ​ദ്ധ​തി;​ ആദ്യ യോ​ഗം ചേ​ര്‍​ന്നു
Friday, September 30, 2022 12:05 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തെ ല​ഹ​രി വി​മു​ക്ത​മാ​കാ​ന്‍ ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ മു​ന്‍​കൈയെ​ടു​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ക​രു​ത​ലാ​യ് നാം, ​കാ​വ​ലാ​യി ന​ഗ​രം എ​ന്ന പ​ദ്ധ​തി​യു​ടെ അ​ടി​യ​ന്തി​ര പ്രാ​രം​ഭ യോ​ഗം എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്നു. ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് കാ​ണി​ച്ച് എം​എ​ല്‍​എ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് തു​റ​ന്ന ക​ത്ത് എ​ഴു​തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സും എ​ക്‌​സൈ​സും രാ​ത്രീ​കാ​ല പ​ട്രോ​ളിം​ഗ് അ​ട​ക്കം ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യു​ടെ വേ​രോ​ട്ട​ത്തി​നു ത​ട​യി​ടാ​ന്‍ ഈ ​വി​ഷ​യം മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നാ​ണ് താ​ന്‍ ഈ ​കാ​മ്പ​യി​ന്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്ന് ടി.​ജെ.​വി​നോ​ദ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ര്‍​ഷം 910 ന​ര്‍​ക്കോട്ടി​ക് കേ​സു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്ത സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം ഇ​തുവ​രെ 1800 ക​ഴി​ഞ്ഞെ​ന്നും ന​ര്‍​ക്കോ​​ട്ടി​ക്‌​സ് അ​സി​സ്റ്റന്‍റ് ക​മ്മീഷ​ണ​ര്‍ അ​ബ്ദു​ല്‍​സ​ലാം പ​റ​ഞ്ഞു.​ സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​ള്ള ക​ട​ക​ള്‍ എ​ക്‌​സൈ​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ല്‍ ആ​യി​രി​ക്കു​മെന്നും അദ്ദേഹം വ്യക്തമാക്കി.​ ക​ട​ക​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളോ നി​രോ​ധ​ന​മു​ള്ള വ​സ്തു​ക്ക​ളോ ന​ല്‍​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ന്ന​വ​ര്‍ വി​വ​രം ന​ല്‍​കി​യാ​ല്‍ പ​രി​ശോ​ധി​ച്ച് ക​ട അ​ട​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൊ​ച്ചി​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ.​അ​ഷ​റ​ഫ് പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ലെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും യൂ​ണി​ഫോ​മി​ല്‍ സ്‌​കൂ​ളി​ന് പു​റ​ത്തു സ്‌​കൂ​ള്‍ സ​മ​യ​ത്തി​നു ശേ​ഷം ചു​റ്റി തി​രി​യു​ന്ന കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ച​ര്‍​ച്ച​യി​ല്‍ പോ​ലീ​സി​നും എ​ക്‌​സൈ​സി​നും മാ​താ​പി​താ​ക്ക​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി.