എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 54.24 കോ​ടി​യു​ടെ വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി
Friday, September 30, 2022 12:04 AM IST
കൊ​ച്ചി: കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യ റീ​വാ​മ്പ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ക്ട​ര്‍ സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ 54.24 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​മ​തി ആ​യ​താ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​റി​യി​ച്ചു. എ​റ​ണാ​കു​ളം സ​ര്‍​ക്കി​ള്‍, പെ​രു​മ്പാ​വൂ​ര്‍ സ​ര്‍​ക്കി​ളി​ന്‍റെ കു​റ​ച്ച് ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി​ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. പ്ര​ധാ​ന​മാ​യും 33 കെ​വി, 11 കെ​വി ലൈ​നു​ക​ള്‍ ക​വേ​ര്‍​ഡ് ആ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 20 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 33 കെ ​വി ലൈ​നു​ക​ള്‍ ക​വേ​ര്‍​ഡ് ആ​ക്കു​ന്നു​ണ്ട്. നോ​ര്‍​ത്ത് പ​റ​വൂ​ര്‍, വ​രാ​പ്പു​ഴ, വ​ട​ക്കേ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് 20 കി​ലോ​മീ​റ്റ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
11 കെ ​വി ലൈ​നു​ക​ളി​ല്‍ പ​ഴ​യ ലൈ​നു​ക​ള്‍ മാ​റ്റി പ​ക​രം ഏ​രി​യ​ല്‍ ബ​ണ്ടി​ല്‍​ഡ് കേ​ബി​ള്‍ സ്ഥാ​പി​ക്കും. 66.24 കി​ലോ​മീ​റ്റ​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 27.875 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ യു​ജി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കും. 45 ട്രാ​ന്‍​സ്‌​ഫോ​മ​റു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കും. 11 കെ​വി​യു​ജി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി എ​ന്‍​എ​ച്ചി​ന്‍റെ​യും റ​യി​ല്‍​വേ​യു​ടെ​യും റോ​ഡ് ക​ട്ടിം​ഗ് അ​നു​മ​തി ആ​വ​ശ്യ​മു​ള്ള​താ​യി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ പ​റ​ഞ്ഞു.
പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ റീ​വാ​മ്പ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ക്ട​ര്‍ സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ 84.35 കോ​ടി​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ള്‍ കൂ​ടി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ 70.68 കോ​ടി രൂ​പ ട്രാ​ന്‍​സ്മി​ഷ​ന്‍ മേ​ഖ​ല​യി​ലും 13.67 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ ഡി​സ്ട്രി​ബൂ​ഷ​ന്‍ മേ​ഖ​ല​യി​ലും ആ​ണ്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ ഈ ​പ​ദ്ധ​തി​ക​ള്‍​ക്കു​കൂ​ടി അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും എം​പി പ​റ​ഞ്ഞു.