റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​വ​രെ നാ​ട്ടു​കാ​രു​ടെ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി
Thursday, September 29, 2022 12:20 AM IST
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട്-​പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ലെ പു​റ്റു​മാ​നൂ​ര്‍-​ചാ​ലി​ക്ക​ര സേ​വി​യ​ര്‍ റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​വ​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച രാ​ത്രി ഓ​മ്നി വാ​ഹ​ന​ത്തി​ലാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ മെ​സ് ന​ട​ത്തി​പ്പു​കാ​ര്‍ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം പി​ടി​കൂ​ടി​യ​ത്.

ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​ത് നാ​ട്ടു​കാ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മാ​ലി​ന്യം കോ​രി​മാ​റ്റി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ രാ​ത്രി കാ​ല നി​രീ​ക്ഷ​ണ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ വാ​ഹ​നം അ​മ്പ​ല​മേ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ലി​ന്യം ത​ള്ളി​യ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. മാ​ലി​ന്യം ആ​രെ​ങ്കി​ലും അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ തെ​ളി​വു​ക​ള്‍ സ​ഹി​തം ഉ​ട​ന്‍ ത​ന്നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, അ​മ്പ​ല​മേ​ട്, പു​ത്ത​ന്‍​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍, വാ​ര്‍​ഡ് മെ​മ്പ​റെ​യോ അ​റി​യി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.