നാ​യ​ കുറുകെചാടി: നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു
Thursday, September 29, 2022 12:20 AM IST
ക​രു​മാ​ലൂ​ർ : തെ​രു​വ് നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. വ​ൻ ദു​ര​ന്തം ഒ​ഴു​വാ​യി. പ​റ​വൂ​ർ മ​ന്നം ക​വ​ല​യ്ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ​യി​ൽനി​ന്നു പ​റ​വൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ തെ​രു​വു​നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി പെ​ട്ടെ​ന്നു ബ്രേ​ക്കി​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ത്തു​കു​ന്നം സ്വ​ദേ​ശി​ക​ളാ​ണു കാ​റി​ലു​ണ്ടാ​യ​ത്. ആ​ർ​ക്കു പ​രു​ക്കി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​വന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ട്രാ​ൻ​സ്ഫോ​ഫോ​ർ​മ​റി​ലെ താ​ഴെ സ്ഥാ​പി​ച്ചി​രു​ന്ന ഫ്യൂ​സും സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണമാ​യും ത​ക​ർ​ന്നു . ആ​ലു​വ - പ​റ​വൂ​ർ റോ​ഡിൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​ർ റോ​ഡി​ൽനി​ന്ന് എ​ടു​ത്ത് മാ​റ്റി​യ​തി​ന് ശേ​ഷമാണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചത്.