റോഡിന്‍റെ ശോച്യാവസ്ഥ: കോടതി വിശദീകരണം തേടി
Thursday, September 29, 2022 12:18 AM IST
കൊ​ച്ചി: ദേ​ശീ​യപാ​ത 85 ന്‍റെ ​ഭാ​ഗ​മാ​യ എ​റ​ണാ​കു​ളം-പു​ത്ത​ന്‍​കു​രി​ശ് - വ​രി​ക്കോ​ലി-മാ​നാ​ന്തോ​ടം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളി​ല്‍ ഹൈ​ക്കോ​ട​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളി​ലാ​ണ് കോടതി നിർദേശം.

ഹ​ര്‍​ജി​ക​ള്‍ നാ​ളെ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. റോഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്തിര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ നാ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേശി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍ പു​ത്ത​ന്‍​കു​രി​ശ് - വ​രി​ക്കോ​ലി, മാ​നാ​ന്തോ​ടം ഭാ​ഗ​ത്തെ വ​ലി​യ കു​ഴി​ക​ള്‍ സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ര്‍​ത്ത​യി​ല്‍ ഹൈ​ക്കോ​ട​തി ദേ​ശീ​യപാ​ത അ​ഥോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

2020 ല്‍ ​ഈ പാ​ത ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ തു​ക ത​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​റി​യി​ച്ചു.