ഹൃ​ദ​യ ദി​നാ​ച​ര​ണം: ട്ര​യാ​ത്ത​ലോ​ൺ ഇ​ന്ന്
Thursday, September 29, 2022 12:18 AM IST
കി​ഴ​ക്ക​മ്പ​ലം : പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും പ​ഴ​ങ്ങ​നാ​ട് ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ആ​ലു​വ മ​ണ​പ്പു​റം മു​ത​ൽ സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ട്ര​യാ​ത്ത​ലോ​ൺ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ആ​ലു​വ മ​ണ​പ്പു​റ​ത്തു നി​ന്ന് രാ​വി​ലെ ഏ​ഴി​ന് റൂ​റ​ൽ എ​സ്പി വി​വേ​ക് കു​മാ​ർ ഫ്ലാ​ഗ് ചെ​യ്യും. തുടർന്ന് ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ബാ​റ്റ​ണു​മാ​യി പെ​രി​യാ​ർ നീ​ന്തി​ക​ട​ന്ന് ആ​രം​ഭി​ക്കു​ന്ന ഹൃ​ദ​യ സം​ര​ക്ഷ​ണ യാ​ത്ര സ​മ​രി​റ്റ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വെ​ച്ച് ല​യ​ൺ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ജോ​സ​ഫ് കെ. ​മ​നോ​ജി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ഒ​ളി​മ്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷ് ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് സ​മ​രി​റ്റൻ ഹാ​ർ​ട്ട്‌ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന,അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഹൃ​ദ​യ സം​ര​ക്ഷ​ണ പാ​ക്കേ​ജ്, ആ​ശു​പ​ത്ര​യി​ൽ 40 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ഡോ. ​കോ​ശി ഈ​പ്പ​ൻ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​ക​ൽ എ​ന്നി​വ ന​ട​ക്കും.

സ​മ​രി​റ്റ​ൻ സി​ഇ​ഒ യ​ദു​കൃ​ഷ്ണ​ൻ, കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​സ​ജി സു​ബ്ര​ഹ്മ​ണ്യ​ൻ, സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്റ്റ​ർ സി​സ്റ്റ​ർ താ​ര​ക , ല​യ​ൺസ് ക്ല​ബ്‌ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ഴ​ങ്ങ​നാ​ട് പ്ര​സി​ഡ​ന്‍റ് പി.​പി. സ​ന​ക​ൻ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് തോ​ട്ടു​ങ്ക​ൽ, ല​യ​ൺ​സ് ക്ല​ബ്‌ മെ​മ്പ​ർ ത​മ്പി അ​മ്പ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു