ശ​ങ്ക​ര കോ​ള​ജ് സം​സ്ഥാ​ന​ത​ല വി​ജ​യി
Thursday, September 29, 2022 12:18 AM IST
കാ​ല​ടി: വേ​ൾ​ഡ് വൈ​ൽ​ഡ് ഫ​ണ്ട് എ​ക്കോ ഉ​ച്ച​കോ​ടി​യി​ൽ കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജ് സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളാ​യി. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു കോ​ള​ജ് ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ക്കും.

ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി സ്വീ​ക​രി​ക്കാ​വു​ന്ന മാ​തൃ​ക​ക​ളെക്കുറി​ച്ചു​ള്ള പ്രൊ​ജ​ക്ട് ആ​ണ് ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സൂ​വോ​ള​ജി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പി​ക​യാ​യ ഡോ. ​കെ.ഡി. ​മി​നി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​യ ടീ​മി​ൽ സുവോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ. അ​മ​ർ​ജി​ത്, അ​ശ്വി​ൻ കൃ​ഷ്ണ ബി​ജു​ലാ​ൽ, ആ​കാ​ശ് ഉ​ണ്ണി, കെ.വി. വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വെള്ളിയാഴ്ചയാ​ണ് ദേ​ശീ​യ ഉ​ച്ച​കോ​ടി.