ഭാ​ര്യാ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 29, 2022 12:18 AM IST
കാ​ക്ക​നാ​ട്: ഭാ​ര്യ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച് പരിക്കേൽപ്പിച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി ക​ണ്ണി​ച്ചാ​ൻ​ക​ണ്ടി നി​മി​ൽ (32) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​തി​യൂ​ർ പു​ല​രി ക്ല​ബി​ന് സ​മീ​പം അ​മ്മ​യ്ക്കും അ​മ്മാ​വ​നു​മൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നി​മി​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഭാ​ര്യ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ​ക്കും അ​മ്മ​യ്ക്കും ഒ​പ്പം ചൊ​വ്വ രാ​ത്രി 9.30 ന് ​എ​ത്തുകയായിരുന്നു.

തുടർന്ന് ഇവർ നി​മി​ലിന്‍റെ സ്വാ​ഭാ​വ ദൂ​ഷ്യ​ത്തെ​ ചോ​ദ്യം ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന നി​മി​ലു​മാ​യി ഉണ്ടായ വാ​ക്കു​ത​ർ​ക്കം ക​ത്തിക്കുത്തി​ൽ ക​ലാ​ശി​ക്കുകയായിരുന്നു. പ​രി​ക്കു പ​റ്റി​യ നാ​ല് പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​മി​ലി​നന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി കൊ​ണ്ട് നി​മി​ൽ ഭാ​ര്യ സ​ഹോ​ര​ന്മാ​രാ​യ അ​ന​ന്തു കൃ​ഷ്ണ​ൻ, യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. നി​മി​ലി​ന്‍റെ കൈ​യി​ലി​രു​ന്ന ക​ത്തി വാ​ങ്ങാ​നു​ണ്ടാ​യ പി​ടി​വ​ലി​യി​ൽ നി​മി​ലി​ന്‍റെ മാ​താ​വി​നും അ​മ്മാ​വ​നും കൈ​യ്ക്ക് പ​രി​ക്കേ​റ്റു.