ബോ​ധി 2022: ശി​ല്പശാ​ല​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം
Thursday, September 29, 2022 12:16 AM IST
കൊ​ച്ചി: ജി​സി​ഡി​എ കൊ​ച്ചി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധി 2022 ന​ഗ​ര​വി​ക​സ​ന കോ​ണ്‍​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല​ക​ള്‍​ക്ക് ഇ​ന്നു തു​ട​ക്കംകുറിക്കും. വൈ​കിട്ട് നാ​ലി​ന് ദ​ര്‍​ബാ​ര്‍ ഹാ​ള്‍ റോ​ഡി​ലെ ഭാ​ര​ത് ഹോ​ട്ട​ലി​ല്‍ (ബി​ടി​എ​ച്ച്) ജി​സി​ഡി​എ​യും ബെ​റ്റ​ര്‍ കൊ​ച്ചി റെ​സ്‌​പോ​ണ്‍​സ് ഗ്രൂ​പ്പും (ബി​കെ​ആ​ര്‍​ജി) ഗൈ​ഡ​ഡ് അ​ര്‍​ബ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ശി​ല്പ​ശാ​ല​യി​ല്‍ ജി​സി​ഡി​എ, ബി​കെ​ആ​ര്‍​ജി, ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ആ​ര്‍​ക്കി​ടെ​ക്ട്​സ് (ഐ​ഐ​എ), ക്രെ​ഡാ​യ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ക്കും.

ടൗ​ണ്‍ പ്ലാ​നിം​ഗ് ലെ​ജി​സ്ലേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ര​ണ്ടാ​മെ​ത്ത ശി​ല്പ​ശാ​ല നാ​ളെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 11.30 മു​ത​ല്‍ ക​ള​മ​ശേ​രി നു​വാ​ല്‍​സി​ല്‍ ന​ട​ക്കും. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.