പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സം​ഗ​മം
Thursday, September 29, 2022 12:16 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സി​ലെ വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ‘നൊ​സ്റ്റാ​ള്‍​ജി​യ പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സി'​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 10 ന് ​ക​ള​മ​ശേ​രി സീ​പാ​ര്‍​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് 13-ാമ​ത് കു​ടും​ബ​സം​ഗ​മം. പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സി​ലെ​യും അ​പ്പോ​ളോ ട​യേ​ഴ്‌​സി​ലെ​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും. ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ല്‍ നി​ന്നും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും, 75 വ​യ​സ് തി​ക​ഞ്ഞ ജീ​വ​ന​ക്കാ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ പി.​സി. നാ​സ​ര്‍, സെ​ക്ര​ട്ട​റി സി.​ജെ. ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.