അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല സ്കൂ​ൾ ശാ​സ്ത്രമേ​ള: സ്വാ​ഗ​തസം​ഘമായി
Thursday, September 29, 2022 12:16 AM IST
നെ​ടു​മ്പാ​ശേ​രി: ഒ​ക്ടോ​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ചെ​ങ്ങ​മ​നാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ങ്ക​മാ​ലി വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ല, ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യു​ടെ സ്വ​ഗ​ത സം​ഘം രൂ​പീക​രി​ച്ചു.

മ​ന്ത്രി പി.​ രാ​ജീ​വ്, എംപി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, ജെ​ബി മേ​ത്ത​ർ, എംഎ​ൽഎ​മാ​രാ​യ അ​ൻ​വ​ർ​സാ​ദ​ത്ത്, റോ​ജി എം. ​ജോ​ൺ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ​പ്ര​ദീ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ജെ. ​ജോ​മി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാകും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സെ​ബ മു​ഹ​മ്മ​ദ​ലി, പി.​വി.​കു​ഞ്ഞ് എ​ന്നി​വ​ർ ചെ​യ​ർ​മാ​ൻ​മാ​രും ചെ​ങ്ങ​മ​നാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. ​വൃ​ന്ദ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​ണ്. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ അം​ബി​ക​യാ​ണ് ട്ര​ഷ​റ​ർ.