സർക്കാർ ഉദ്യോഗസ്ഥർ നൽകിയ പരിശീലനവും വിവാദത്തിൽ
Thursday, September 29, 2022 12:13 AM IST
ആ​ലു​വ: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ലു​വ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ക്യാ​മ്പി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശീ​ല​നം ന​ൽ​കി​യ​തും വി​വാ​ദ​മാ​യി. ആ​ലു​വ പ്രി​യ​ദ​ർ​ശി​നി ടൗ​ൺ ഹാ​ളി​ൽ മാ​ർ​ച്ച് 30 ന് ​സം​ഘ​ടി​പ്പി​ച്ച റെ​സ്‌​ക്യൂ ആ​ന്‍​ഡ് റി​ലീ​ഫ് എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ആ​ലു​വ​യി​ലെ മൂ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വി​വി​ധ ത​രം അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട​വ​രെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ക്കു​ന്ന രീ​തി​ക​ൾ, ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​ധം തു​ട​ങ്ങി​യ​വ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റെ​സ്‌​ക്യൂ ആ​ൻ​ഡ് റി​ലീ​ഫ് വോ​ള​ണ്ടി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​ട്ടി​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​ജി​ഒ ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. സ​സ്പെ​ൻ​ഡ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്നീ​ട് തി​രി​ച്ചെ​ടു​ത്തു.