സ​പ്ലൈ​കോ ഓ​ഫീ​സു​ക​ളും ഔ​ട്ട്‌​ലെ​റ്റു​ക​ളും ശു​ചീ​ക​രി​ക്കു​ന്നു
Thursday, September 29, 2022 12:13 AM IST
കൊ​ച്ചി: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ ഓ​ഫീ​സു​ക​ളി​ലും ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്താ​ന്‍ സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ഞ്ജീ​ബ് പ​ട്‌​ജോ​ഷി നി​ര്‍​ദേ​ശി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രാ​ഴ്ച നീ​ളും. സ​പ്ലൈ​കോ കെ​ട്ടി​ട​ങ്ങ​ള്‍, പ​രി​സ​രം, ടോ​യ്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും വൃ​ത്തി​യാ​ക്കും. കൊ​തു​കു​ശ​ല്യ​വും പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ത​ട​യാ​നാ​യി പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ഇ-​മാ​ലി​ന്യം, ബാ​റ്റ​റി​ക​ള്‍ എ​ന്നി​വ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ ഒ​ഴി​വാ​ക്കാ​നും ഡി​പ്പോ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് എം​ഡി നി​ര്‍​ദേ​ശം ന​ല്കി.