രൂ​പ​മാ​റ്റത്തിന് 88 വാ​ഹ​ന​ങ്ങ​ള്‍​ക്ക് പിഴ ചുമത്തി
Thursday, September 29, 2022 12:13 AM IST
കൊ​ച്ചി: രൂ​പ​മാ​റ്റം വ​രു​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കാ​നു​ള്ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു ഡീ​ല​ര്‍​ഷി​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 88 വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 700 വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഡീ​ല​ര്‍​മാ​രി​ല്‍ നി​ന്ന് വാ​ഹ​ന ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം ഇ​വ​രെ ബ​ന്ധ​പ്പെ​ടു​ക​യും വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി നേ​രി​ട്ടെ​ത്തു​ക​യു​മാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ചെ​യ്യു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും കു​റ​ഞ്ഞ​ത് 5000 രൂ​പ പി​ഴ​യി​ടും. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ 2000 രൂ​പ അ​ധി​ക​മാ​യി ചു​മ​ത്തും. രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 200 സി​സി​ക്ക് മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധി​ക്കു​ന്ന​ത്.