ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രെ മാ​ത്രം മ​തി​യോ ന​ട​പ​ടി​യെ​ന്ന് ഡ​ബ്ല്യു​സി​സി
Thursday, September 29, 2022 12:13 AM IST
കൊ​ച്ചി: ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രെ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന സ്വീ​ക​രി​ച്ച നി​ല​പാ​ടി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​നി​മ​യി​ലെ വ​നി​താ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് കാ​ണി​ക്കേ​ണ്ട ബ​ഹു​മാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്.

അ​തേ​സ​മ​യം ഒ​രു സം​ഭ​വ​ത്തി​ല്‍ മാ​ത്രം ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ മ​തി​യോ​യെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ ഡ​ബ്ല്യൂ​സി​സി ചോ​ദി​ക്കു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടും വി​ജ​യ് ബാ​ബു​വി​നും ലി​ജു കൃ​ഷ്ണ​യ്ക്കും എ​തി​രെ എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി ഇ​ല്ലാ​ത്ത​തെ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ച ഡ​ബ്ല്യു​സി​സി., ഇ​വ​ര്‍​ക്ക് എ​തി​രെ​യും ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വ്യ​ക്തി​ക​ള്‍​ക്കും അ​വ​രു​ടെ ക​മ്പ​നി​ക​ള്‍​ക്കും എ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത്. ആ​രൊ​ക്കെ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം, ആ​രൊ​ക്കെ അ​ച്ച​ട​ക്കം പാ​ലി​ക്കേ​ണ്ട എ​ന്ന​ത് പ​ണ​വും അ​ധി​കാ​ര​വു​മാ​ണോ നി​ശ്ച​യി​ക്കു​ന്ന​ത്.

ഇ​ത്ത​രം വ്യ​ക്തി​ക​ളെ സി​നി​മാ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും, അ​തു​വ​ഴി ന​മ്മു​ടെ ജോ​ലി​സ്ഥ​ലം മാ​ന്യ​വും ഏ​വ​ര്‍​ക്കും സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ഉ​ത​കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.