ക​രാ​ട്ടെ​യി​ല്‍ ക​രു​ത്ത് തെ​ളി​യി​ച്ച് വി​ജ്ഞാ​ന​പീ​ഠം ഹൈ​സ്‌​കൂ​ള്‍
Wednesday, September 28, 2022 12:22 AM IST
കൊ​ച്ചി: ആ​ലു​വ സ​ബ് ജി​ല്ലാ ക​രാ​ട്ടെ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ്ഞാ​ന​പീ​ഠം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ന് മി​ക​ച്ച നേ​ട്ടം. സീ​നി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഫാ​ത്തി​മ അ​ഫ്രി​ന്‍ ഒ​ന്നാം സ്ഥാ​ന​വും സീ​നി​യ​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ വ​ച​സ് വി​ശ്വം (40 കി​ലോ​ഗ്രാം), ഇ.​ഡി. ആ​ദി​ത്യ​ന്‍ (50 കി​ലോ​ഗ്രാം), അ​ഹ​മ്മ​ദ് ഫു​ആ​ദ് (70 കി​ലോ​ഗ്രാം), അ​നി​ബ​ല്‍ ആ​ന്‍റ​ണി (74കി​ലോ​ഗ്രാം) എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​വും അ​ഭി​ന​വ് ബി​നു (62 കി​ലോ​ഗ്രാം), എ​ഡ്‌​വി​ന്‍ ബി​ജു (66 കി​ലോ​ഗ്രാം) എ​ന്നി​വ​ര്‍ ര​ണ്ടാം സ്ഥാ​ന​വും അ​തു​ല്‍ വ​ര്‍​ഗീ​സ് (54 കി​ലോ​ഗ്രാം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
സ്‌​കൂ​ള്‍ ക​രാ​ട്ടെ മാ​സ്റ്റ​ര്‍ ഗ​ണേ​ഷും, സ്‌​കൂ​ള്‍ കാ​യി​കാ​ധ്യാ​പി​ക അ​നീ​ഷ ബാ​ബു​വു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ബി​ന്‍റോ കി​ലു​ക്ക​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ഫ്രി​നി​മോ​ള്‍ പോ​ള്‍ ദാ​സ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു സം​സാ​രി​ച്ചു.