ഷ​ട്ടറിട്ട് ബസിനുള്ളിൽ ലഹരി​മ​രു​ന്ന് ഉ​പ​യോ​ഗം; ര​ണ്ടു ജീവനക്കാർ അ​റ​സ്റ്റി​ൽ
Wednesday, September 28, 2022 12:22 AM IST
ആ​ലു​വ: വി​ശ്ര​മ സ​മ​യ​ത്ത് ഷ​ട്ട​റുകൾ താ​ഴ്ത്തി​യി​ട്ട ശേ​ഷം സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലി​രു​ന്ന് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ര​ണ്ടു ജീ​വ​ന​ക്കാ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ലു​വ പു​ളി​ഞ്ചോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ നി​യാ​സ് (23), ഏ​ലൂ​ർ പാ​താ​ളം സ്വ​ദേ​ശി നി​സാം (21) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ എ​ക്സൈ​സ് സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ തി​ന്ന് 180 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രും എ​റ​ണാ​കു​ളം സി​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
രാ​വി​ലെ സ​ർ​വീ​സ് ക​ഴി​ഞ്ഞ ശേ​ഷം ആ​ലു​വ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലെ മ​റ്റ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​തും ഇ​രുവ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും. സ്വ​കാ​ര്യ​ബ​സി​ലെ ചി​ല ജീ​വ​ന​ക്കാ​ർ ​വി​ശ്ര​മ​സ​മ​യ​ത്ത് ല​ഹ​രി​മ​രു​ന്നും മ​ദ്യ​വും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എ​ക്സൈ​സി​നു നേ​ര​ത്തെ​യും നി​ര​വ​ധി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. മ​ദ്യ​ക്കു​പ്പി​ക​ൾ സ്റ്റാ​ൻ​ഡി​ന​ക​ത്ത് ത​ന്നെ എ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, ഡോ​ർ ചെ​ക്ക​ർ സ്ഥാ​ന​ങ്ങ​ൾ ഇ​വ​ർ പ​ര​സ്പ​രം കൈ​മാ​റി​യാ​ണ് ബ​സ് ഓ​ടി​ക്കു​ന്ന​ത്. റൂ​ട്ട് മാ​റി ഓ​ടി​ച്ചാ​ലോ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തെ പോ​യാ​ലോ ചോ​ദ്യം ചെ​യ്താ​ൽ ജീ​വ​ന​ക്കാ​ർ യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണ്.