കൊ​ല​പാ​ത​ക​ പരന്പര; വീഴ്ചയില്ലെന്ന് പോലീസ്
Wednesday, September 28, 2022 12:20 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വ​ര്‍​ധി​ച്ചുവരുന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ത​ങ്ങ​ള്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് രം​ഗ​ത്ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ന​ഗ​ര പ​രി​ധി​യി​ലു​ണ്ടാ​യ ഏ​ഴ് കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ഒ​ന്നും ത​ന്നെ ഗു​ണ്ടാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ചെ​യ്തി​ട്ടു​ള്ള​തോ സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തോ അ​ല്ലെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.
ഏ​ഴ് കൊ​ല​പാ​ത​ക​ങ്ങ​ളും പെ​ട്ടെ​ന്നു​ണ്ടാ​യ ക്ഷോ​ഭ​ത്തി​ലൂ​ടെ യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​ണ്. ന​ട​ന്നി​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​വ​യി​ല്‍ പ​ല​തും വ്യ​ക്തി​പ​ര​മോ കു​ടും​ബ​പ​ര​മോ ആ​യ കാ​ര​ണ​ങ്ങ​ളാ​ലും മ​റ്റും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണ്. ഒ​രു കേ​സി​ല്‍ മാ​ത്ര​മാ​ണ് മു​മ്പ് കു​റ്റ​കൃ​ത്യ​ത്തി​ല്‍​പ്പെ​ട്ട​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള​ത്. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ഒ​ന്നി​ലൊ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാ കേ​സു​ക​ളി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​വ​രെ​ല്ലാം നി​ല​വി​ല്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.
സ​മീ​പകാ​ല​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ഒ​ട്ടു​മി​ക്ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും ല​ഹ​രി മ​രു​ന്നു​ക​ളു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ വ്യാ​പ​നം, വി​പ​ണ​നം, ഉ​പ​യോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 2022 ല്‍ ​ഇ​തു​വ​രെ 1724 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ 461 കേ​സു​ക​ള്‍ ഓ​ഗ​സ്റ്റിൽ മാ​ത്രം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണ്. പാ​ലാ​രി​വ​ട്ടം പോലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള എ​ന്‍ഡിപിഎ​സ് കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യ​ ഒ​രു നൈ​ജീ​രി​യ​ക്കാ​ര​നെ​യും ഘാ​ന സ്വ​ദേ​ശി​നി​യെ​യും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​നാ​യി. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​റ്റൊ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ബം​ഗ​ളൂ​രു വ​രെ നീ​ണ്ടി​രു​ന്നു. ഇ​തി​ലൂ​ടെ എം​ഡിഎംഎ പോ​ലു​ള്ള രാ​സ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​ര​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
ഈ ​കാ​ല​യ​ള​വി​ല്‍ ത​ന്നെ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സ് ഒ​രു കേ​സി​ല്‍ 2.49 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ കൊ​ച്ചി സി​റ്റി​യി​ല്‍ പോ​ലീ​സ് മു​ന്‍​കൈ​യെ​ടു​ത്ത് 98 ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. 176 സ്‌​കൂ​ള്‍, കോ​ള​ജു​ക​ളി​ലാ​യി യോ​ദ്ധാ​വ് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി.
കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ 101 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വച്ചു. 3314 കേ​സു​ക​ള്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​ല്‍ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലെ പ്ര​വ​ര്‍​ത്ത​ക​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വെ​ച്ചും മ​റ്റും ന​ട​ത്തി​യ നീ​ക്ക​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ഫ​ല​മാ​യി യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള അ​ക്ര​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ല്ലെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.
കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ക​ണ്ടെ​ത്തു​ന്ന​തി​നും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വി​വി​ധ ത​ര​ത്തി​ലു​ള്ള പ​ട്രോ​ളിംഗുക​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റെ​യ്ഡു​ക​ൾ തു​ട​രു​കയാണ്. ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മ​ഫ്തി​യി​ലും യൂ​ണി​ഫോ​മി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ച് വ​രു​ന്നു​ണ്ടെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​ത്ര​ക്കുറി​പ്പി​ല്‍ വി​ശ​ദീ​ക​രി​ച്ചു.