ക്വാറം തികഞ്ഞില്ല; ബി​ജെ​പി​ക്കെ​തി​രാ​യ യു​ഡി​എ​ഫ് അ​വി​ശ്വാ​സം ത​ള്ളി
Wednesday, September 28, 2022 12:20 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ ടാ​ക്‌​സ് അ​പ്പീ​ല്‍ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ ബി​ജെ​പി അം​ഗം പ്രി​യ പ്ര​ശാ​ന്തി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം, എ​ല്‍​ഡി​എ​ഫ് വി​ട്ടു​നി​ന്ന​തി​നെ​തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളും ബി​ജെ​പി​യു​ടെ ര​ണ്ട് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ന് എ​ത്താ​തി​രു​ന്ന​തി​നാ​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ ച​ര്‍​ച്ച​പോ​ലും ന​ട​ന്നി​ല്ല. ക്വാ​റം തി​ക​യാ​ന്‍ അ​ഞ്ചു പേ​രെ​ങ്കി​ലും ഹാ​ജ​രാ​ക​ണം.
ക​മ്മി​റ്റി​യി​ല്‍ ഭൂ​രി​പ​ക്ഷ​മു​ള്ള യു​ഡി​എ​ഫി​നാ​ക​ട്ടെ നാ​ല് അം​ഗ​ങ്ങ​ളേയു​ള്ളൂ. അ​വി​ശ്വാ​സം ത​ള്ളി​യ​തോ​ടെ പ്രി​യ പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് തു​ട​രും. ക​മ്മി​റ്റി​യി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ സോ​ണി ജോ​സ​ഫ്, ശാ​ന്ത വി​ജ​യ​ന്‍, മി​നി വി​വേ​ര, മാ​ലി​നി കു​റു​പ്പ് എ​ന്നി​വ​രാ​ണു അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.
ഒ​ന്‍​പ​തം​ഗ ക​മ്മി​റ്റി​യി​ല്‍ യു​ഡി​എ​ഫി​നാ​ണ് നി​ല​വി​ല്‍ അം​ഗ​ബ​ലം കൂ​ടു​ത​ല്‍. അ​വി​ശ്വാ​സ​ത്തെ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​ച്ചി​രു​ന്നെ​ങ്കി​ൽ യു​ഡി​എ​ഫി​ന് ക​മ്മി​റ്റി​യു​ടെ ഭ​ര​ണം കി​ട്ടു​മാ​യി​രു​ന്നു.