ബൈ​ക്ക് മോ​ഷ​ണം: മൂന്നു യുവാക്കൾ പി​ടി​യി​ല്‍
Wednesday, September 28, 2022 12:20 AM IST
കൊ​ച്ചി: ക​ലൂ​ര്‍ ജ​ഡ്ജ​സ് അ​വ​ന്യു റോ​ഡി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ നി​ല​ന്പൂ​രി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മ​മ്പാ​ട് ത​യ്യി​ല്‍ മു​ഹ​മ്മ​ദ് ആ​ദി​ല്‍ (18), നി​ല​മ്പൂ​ര്‍ വ​ഴി​ക്ക​ട​വ് കാ​ഞ്ഞി​രം​കു​ന്നേ​ല്‍ അ​ല​ന്‍ (18), എ​ട​വ​ണ്ണ തേ​ക്കേ​ട​ത്ത് ഷി​ബി​ന്‍ (18) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ‌പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 12ന് ​പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി അ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന കെ​ടി​എം ഡ്യൂ​ക്ക് ബൈ​ക്ക് പ്ര​തി​ക​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ആ​ദി​ല്‍ മ​ല​പ്പു​റം, ന​ല്ല​ളം, നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ന്നേ​ദി​വ​സം ഇ​വ​ര്‍ എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ന്‍റെ സ​മീ​പ​ത്തു നി​ന്ന് ഒ​രു ഇ​ംപള്‍​സ് ബൈ​ക്ക് കൂ​ടി മോ​ഷ്ടി​ച്ച​താ​യി തെ​ളി​ഞ്ഞു. ആ ​ബൈ​ക്ക് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഒ​രു ഓ​ണ്‍​ലൈ​ന്‍ വ്‌​ളോ​ഗ​റു​ടേ​താ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ഈ ​വാ​ഹ​നം മോ​ഷ​ണം പോ​യ കാ​ര്യം വ​ലി​യ വാ​ര്‍​ത്ത​യാ​യ​ത് അ​റി​ഞ്ഞ പ്ര​തി​ക​ള്‍ ഈ ​വാ​ഹ​നം കൈ​വ​ശം വ​യ്ക്കു​ന്ന​ത് അ​പ​ക​ടം ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി. ഉ​ട​ന്‍ വാ​ഹ​ന​യു​ട​മ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ഇ​വ​ര്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ പാ​ല​ക്കാ​ട് ഈ ​വ​ണ്ടി ഇ​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ന്നു അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് വ​ണ്ടി തി​രി​കെ കി​ട്ടു​ക​യും ചെ​യ്തി​രു​ന്നു. നോ​ര്‍​ത്ത് സി​ഐ കെ. ​ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ ബി​ജു, സി​പി​ഒ​മാ​രാ​യ വി​നീ​ത്, അ​ഖി​ലേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.