ദ​ന്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, September 28, 2022 12:20 AM IST
ചെ​റാ​യി: ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം ബേ​ക്ക​റി സ്റ്റോ​പ്പി​നു പ​ടി​ഞ്ഞാ​റ് ക​ണ്ടോം​ന്ത​റ രാ​ധാ​കൃ​ഷ്ണ​ൻ (50), ഭാ​ര്യ അ​നി​ത (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ ഒ​രു സാ​രി​യു​ടെ ര​ണ്ട് അ​റ്റ​ത്ത് കു​രു​ക്കി​ട്ട് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ഇ​രു​വ​രും.
വൈ​കി​ട്ട് ആ​റി​ന് ഒ​രു ബ​ന്ധു ഇ​വ​രു​ടെ വീ​ട്ടി​ൽ വ​ന്ന് തി​ര​ക്കി​യെ​ങ്കി​ലും വീ​ട് അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ തി​രി​കെ പോ​യി. എ​ന്നാ​ൽ രാ​ത്രി​യാ​യി​ട്ടും ആ​രെ​യും പു​റ​ത്ത് കാ​ണാ​ത്തതിനാൽ വീ​ടി​നു​ള്ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ൾ ഇ​രു​വ​രെ​യും തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു.
ഏ​ക മ​ക​ൾ ഇ​ഷ്ട​പ്പെ​ട്ട യു​വാ​വി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യ​തി​ലെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഇ​രു​വ​രും ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് മു​ന​ന്പം പോ​ലീ​സ് പ​റ​ഞ്ഞ​ത്.