ലോ​ക ഹൃ​ദ​യദി​നം: റാ​ലി​യും റോ​ഡ്ഷോ​യും ഇ​ന്ന്
Wednesday, September 28, 2022 12:17 AM IST
കോ​ത​മം​ഗ​ലം: ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് (ധ​ർ​മ​ഗി​രി) ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും റോ​ഡ് ഷോ​യും ഇ​ന്ന് ന​ട​ത്തും. രാ​വി​ലെ 8.30ന് ​ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ റാ​ലി​യും റോ​ഡ്ഷോ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബു​ക്ക്‌‌​ല​റ്റ് പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാം​ഗം ജോ​സ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ, മ​നോ​ജ് തോ​മ​സ്, അ​പെ​ക് (എ​പി​ഇ​സി) ചെ​യ​ർ​മാ​ൻ ജ​യേ​ഷ് ത​ന്പാ​ൻ, ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. റാ​ലി​യോ​ട​ബ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന റോ​ഡ് ഷോ​യി​ൽ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ​പ്പ​റ്റി​യും അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു​വ​രെ രോ​ഗി​യും കൂ​ടെ​യു​ള്ള​വ​രും ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ളെ​പ്പ​റ്റി​യും ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കും.
ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന റോ​ഡ് ഷോ ​കോ​ത​മം​ഗ​ലം കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ, നെ​ല്ലി​മ​റ്റം, ഊ​ന്നു​ക​ൽ, നേ​ര്യ​മം​ഗ​ലം, അ​ടി​മാ​ലി, പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, അ​ടി​വാ​ട്, വാ​ര​പ്പെ​ട്ടി, മാ​തി​ര​പ്പി​ള്ളി, ചേ​ലാ​ട്, കോ​ട്ട​പ്പ​ടി, ഓ​ട​ക്കാ​ലി, നെ​ല്ലി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ൽ സ​മാ​പി​ക്കും.
ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഒ​ന്ന് മു​ത​ൽ 2022 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​ല്ലാ ശ​നി​യാ​ഴ്ച​യും കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പു​തി​യ​താ​യി ചാ​ർ​ട്ട് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. രോ​ഗി​ക​ൾ​ക്ക് അ​ന്നേ​ദി​വ​സം ഇ​സി​ജി, എ​ക്കോ, ടി​എം​ടി എ​ന്നി​വ​യ്ക്ക് 50 ശ​ത​മാ​നം ചാ​ർ​ജ് മാ​ത്ര​മേ ഈ​ടാ​ക്കു​ക​യു​ള്ളൂ. ആ​ൻ​ജി​യോ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കും. നി​ർ​ധ​ന​രാ​യ ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നും ന​ൽ​കു​ന്ന​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ അ​ഭ​യ അ​റി​യി​ച്ചു.