ക​രാ​ട്ടെ മ​ത്സ​രം
Wednesday, September 28, 2022 12:17 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​രാ​ട്ടെ മ​ത്സ​രം ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പ്ര​വീ​ണ്‍ മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സീ​നി​യ​ർ സൂ​പ്ര​ണ്ട് ഷാ​ജി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​ന്പാ​വൂ​ർ ഉ​പ​ജി​ല്ല എ​ഇ​ഒ വി. ​ര​മ, റോ​ട്ട​റി ക​രാ​ട്ടെ ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജേ​ക്ക​ബ്, ജി​ല്ലാ ക​രാ​ട്ടെ ദൊ ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ ജോ​യി പോ​ൾ, റ​ഫ​റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​നി​ൽ ജേ​ക്ക​ബ്, ആ​ദ്യ സ​നി​ൽ ജോ​സ​ഫ്, ആ​ൻ സാ​റ ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല​യി​ൽ​നി​ന്നു 14 സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. 18 പോ​യി​ന്‍റു​ക​ളോ​ടെ മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. മാ​ർ ഏ​ലി​യാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട്ട​പ്പ​ടി, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ത​മം​ഗ​ലം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.