ഫോർട്ടുകൊച്ചിയിൽ തെ​രു​വു നാ​യ്ക്ക​ള്‍​ക്ക് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്
Saturday, September 24, 2022 11:55 PM IST
കൊ​ച്ചി: തെ​രു​വു നാ​യ്ക്കളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ര്‍​ട്ടുകൊ​ച്ചി ബീ​ച്ച് പ​രി​സ​ര​ത്ത് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു.

71 തെ​രു​വുനാ​യ്ക്കളിൽ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി. വ​ന്ധ്യം​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത 13 നാ​യ്ക​ളെ ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് മാ​റ്റി. മൃ​ഗ​സ്‌​നേ​ഹി​ക​ളാ​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വാ​ക്‌​സി​നേ​ഷ​നാ​യി നാ​യ്ക്കളെ പി​ടി​കൂ​ടു​ന്ന​ത്. ഹെ​ല്‍​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ഷ​റ​ഫി​നെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രും എ​ബി​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ന​ട​ന്ന മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ മേ​യ​ര്‍​ക്കും ഹെ​ല്‍​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മൊ​പ്പം ക്ഷേ​മ​കാ​ര്യ ക​മ്മിറ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബാ ലാ​ല്‍, കൗ​ണ്‍​സി​ല​ര്‍ ആന്‍റണി കു​രീ​ത്ത​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ നാ​ലു മൃ​ഗാ​ശു​പ​ത്രി​യു​ടെ കീ​ഴി​ല്‍ 40 ഇ​ട​ങ്ങ​ളി​ലാ​യി തെ​രു​വു നാ​യ്ക്കളുടെ വാ​ക്‌​സി​നേ​ഷന് സൗ​ക​ര്യമൊരുക്കും.