12 മ​ണി​ക്കൂ​ർ ജോ​ലി അം​ഗീ​ക​രി​ക്കി​ല്ലെന്ന്
Saturday, September 24, 2022 11:55 PM IST
ആ​ലു​വ: ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ജി​ല്ലാ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ആ​ലു​വ ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ ഓ​ഫീ​സ് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷാ​ജി അ​ധ്യ​ക്ഷ​നാ​യി. 12 മ​ണി​ക്കൂ​ർ ജോ​ലി​യ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

താ​യി​ക്കാ​ട്ടു​ക​ര റീ​ജ​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഇ​ബ്രാ​ഹിം കു​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.