പെ​യ്ഡ് സം​സ്ഥാ​ന സ​മ്മേ​ള​നം
Saturday, September 24, 2022 11:54 PM IST
കൊ​ച്ചി: പാരന്‍റ്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍റ​ല​ക്ച്വ​ലി ഡി​സേ​ബി​ള്‍​ഡി​ന്‍റെ (പെ​യ്ഡ്) ര​ണ്ടാം സം​സ്ഥാ​ന സ​മ്മേ​ള​ന​വും ജ​ന​റ​ല്‍ ബോ​ഡി​യും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം മേ​യ​ര്‍ അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ മേ​ഖ​ല​യി​ല്‍ മി​ക​ച്ച സേ​വ​നം ചെ​യ്ത വ്യ​ക്തി​ക​ളേ​യും 40 വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളേ​യും 35 വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ധ്യാ​പ​ക​രെ​യും അ​ന്ത​ര്‍​ദേ​ശീ​യ കാ​യി​ക താ​ര​മാ​യ മെ​റി​ന്‍ ഏ​ലി​യാ​സി​നെ​യും ആ​ദ​രി​ച്ചു.

പെ​യ്ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​യ്ഡ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഫാ. ​റോ​യ് വ​ട​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​യ്ഡ് സെ​ക്ര​ട്ട​റി സ്മി​ത ഡി​ക്‌​സ​ണ്‍, ട്ര​ഷ​റ​ര്‍ ജെ​ന്നി തോ​മ​സ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബേ​ബി തോ​മ​സ്, എ​യ്ഡ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല കു​ര്യ​ച്ച​ന്‍, എം.​സി. ജോ​സ​ഫ്, ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പെ​യ്‌​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ.​എം. ജോ​ര്‍​ജി​നെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി സ്മി​ത ഡി​ക്സ​ണേ​യും തെ​ര​ഞ്ഞെ​ടു​ത്തു.