അ​ങ്ക​മാ​ലി ല​യ​ൺ​സ് ക്ല​ബ് 50 യു​വ​തി​ക​ൾ​ക്ക് വി​വാ​ഹ ധനസഹായം നൽകും
Saturday, September 24, 2022 11:54 PM IST
അ​ങ്ക​മാ​ലി : ല​യേ​ൺ​സ് ക്ല​ബ് ഓ​ഫ് അ​ങ്ക​മാ​ലി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് 50 വ​ർ​ഷം പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 50 നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹത്തിന് ധന സഹായം നൽകാൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ല​യ​ൺ​സ് ക്ല​ബ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് വിവാഹത്തിനായി സഹായധനം നൽകുക.
ജാ​തി​മ​ത​ഭേ​ദ​മ​ന്യേ മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശ​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​ക​ളി​ൽ നി​ന്നാ​ണ് അ​ങ്ക​മാ​ലി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സു​വ​ർ​ണ മം​ഗ​ല്യം-2023 പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്.

മ​ത സ്ഥാ​പ​ന​ങ്ങ​ൾ, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രി​ൽ​നി​ന്നും ആ​ദ്യം വി​വാ​ഹം നി​ശ്ച​യി​ച്ചു​റ​പ്പി​ക്കു​ന്ന അ​മ്പ​ത് യു​വ​തി​ക​ൾ​ക്കാ​യി​രി​ക്കും സ​മൂ​ഹ വി​വാ​ഹ പ​ദ്ധ​തി​യി​ൽ പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ൽ​കു​ക. ഒ​രു ല​ക്ഷം രൂ​പ​യു​ടെ വി​വാ​ഹ സ​ഹാ​യ​മാ​ണ് ന​ൽ​കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സൗ​ജ​ന്യ വി​വാ​ഹ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​താ​ധി​കാ​രി​ക​ളു​ടെ​യോ സ​മു​ദാ​യ സം​ഘ​ട​നാ​ധി​കാ​രി​ക​ളു​ടെ പ​ത്ര​ങ്ങ​ളും സ​ഹി​തം അ​ങ്ക​മാ​ലി ല​യ​ൺ​സ് ക്ല​ബ് സു​വ​ർ​ണ​മം​ഗ​ലം-2023 , ദി ​അ​ന്ത്യോ​ദ​യ', എംസി റോ​ഡ് അ​ങ്ക​മാ​ലി -683572 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട​താ​ണ് .

പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9388607010, 9349789528, 9846474768 എ​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഒ​ക്ടോ​ബ​ർ 31 മു​ൻ​പ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്.വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പീ​റ്റ​ർ തെ​റ്റ​യി​ൽ, എ.​ബി. വി​ജ​യ​കു​മാ​ർ, പ്ര​വീ​ൺ കു​മാ​ർ, പോ​ൾ മു​ണ്ടാ​ട​ൻ, ഡേ​വീ​സ് പാ​ത്താ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.