ആ​വോ​ലി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം മോ​ഷ​ണം പോ​യി
Saturday, September 24, 2022 11:49 PM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശാ​സ്താ​വി​ന്‍റെ വി​ഗ്ര​ഹം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് വി​ഗ്ര​ഹം മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ഓ​ടു കൊ​ണ്ട് നി​ർ​മി​ച്ച വി​ഗ്ര​ഹ​മാ​ണ് മോ​ഷ​ണം പോ​യ​ത്.

വാ​ഴ​ക്കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ആ​ലു​വ​യി​ൽ​നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും, എ​റ​ണാ​കു​ള​ത്തു​നി​ന്നു ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.