പി​റ​വ​ത്ത് കെ​എ​സ്ആ​ർ​ടി​സി ഓ​ട​യി​ലേ​ക്ക് ചെ​രി​ഞ്ഞു
Saturday, September 24, 2022 11:49 PM IST
പി​റ​വം: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട​യി​ലേ​ക്ക് ചെ​രി​ഞ്ഞു. മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര - പാ​ല​ച്ചു​വ​ട് റോ​ഡി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ വൈ​ക്കം-​പൂ​പ്പാ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വൈ​ക്കം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യാ​ണ് ഇ​ട​ത് വ​ശ​ത്തെ മു​ൻ​ച​ക്രം ഓ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഈ ​സ​മ​യം ബ​സി​ൽ നാ​ൽ​പ​തോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

വൈ​ക്കം ഡി​പ്പോ​യി​ൽ​നി​ന്ന് 6.50ന് ​പു​റ​പ്പെ​ട്ട ബ​സ് 12 ന് ​പൂ​പ്പാ​റ​യി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​താ​ണ്. ഇ​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നീ​ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു.