പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ: താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും കെ​എം​എ​ൽ​പി സ്കൂ​ൾ പി​ടി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും ര​ക്ഷാ​ക​ർ​തൃ​ത്വ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ര​ഞ്ജി​ത് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​എം​എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ. ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ഐ സി.​പി. ബ​ഷീ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. മൂ​വാ​റ്റു​പു​ഴ മീ​ഡി​യേ​ഷ​ൻ സ​ബ് സെ​ന്‍റ​റി​ലെ മീ​ഡി​യേ​റ്റ​ർ എം.​എ​സ്. അ​ജി​ത്ത്, കെ​എം​എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​ർ പി.​പി. ബ​ഷീ​ർ, ന​ഗ​ര​സ​ഭാം​ഗം സ​ജി​ല ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.