കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ ഓർമപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) ളിനോടനുബന്ധിച്ച് മൂന്നാർ പള്ളിവാസലിലെ അള്ളാകോവിലിൽനിന്നു പുറപ്പെട്ട പരിശുദ്ധ ബാവയുടെ ഛായാചിത്ര ഘോഷയാത്ര കോതമംഗലത്ത് സമാപിച്ചു. ഇന്നലെ വൈകുന്നേരം തങ്കളം ജംഗ്ഷനിൽ ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, ആന്റണി ജോണ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം റാണികുട്ടി ജോർജ്, നഗരസഭാംഗം എ.ജി. ജോർജ്, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എൽദോസ് ചേലാട്ട്, ഫാ. ബേസിൽ കൊറ്റിക്കൽ, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ. ജോസ് തചെത്ത്കുടി, ഫാ. എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയ് മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി.വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നേര്യമംഗലം ടൗണിൽ നൽകിയ സ്വീകരണത്തിൽ കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വികാരി ഫാ. ലുലു പുളിക്കുന്നേൽ, ട്രസ്റ്റിമാരായ ബേബി കാവട്ട്, ലിറ്റി പുത്തയത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു. കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തും.